+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഹൻ ഭാഗവത് മുസ്ലിം നേതാക്കളെ കണ്ടു

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ഡ​ൽ​ഹി​യി​ൽ മു​സ്‌ലിം പ​ള്ളി സ​ന്ദ​ർ​ശി​ച്ചു പു​രോ​ഹി​ത​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഓ​ൾ ഇ​ന്ത്യ ഇ​മാം ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ പു​രോ​ഹി​ത​ൻ ഉ​മ​ർ അ​ഹ​മ
മോഹൻ ഭാഗവത് മുസ്ലിം നേതാക്കളെ കണ്ടു
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ഡ​ൽ​ഹി​യി​ൽ മു​സ്‌ലിം പ​ള്ളി സ​ന്ദ​ർ​ശി​ച്ചു പു​രോ​ഹി​ത​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഓ​ൾ ഇ​ന്ത്യ ഇ​മാം ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ പു​രോ​ഹി​ത​ൻ ഉ​മ​ർ അ​ഹ​മ​ദ് ഇ​ല്യാ​സു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ർ​ച്ച ന​ട​ത്തി.

ആ​ർ​എ​സ്എ​സ് സ​ർ സം​ഘ​ചാ​ല​ക് എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള ആ​ളു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും തു​ട​ർ സം​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്ക​ളെ​ന്നും ആ​ർ​എ​സ്എ​സ് വ​ക്താ​വ് സ​നി​ൽ അം​ബേ​ദ്ക​ർ വി​ശ​ദീ​ക​രി​ച്ചു.

അ​തി​നി​ടെ, രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള അ​നൈ​ക്യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ആ​ശ​ങ്കാ​കു​ല​നാ​ണെ​ന്ന് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ എ​സ്.​വൈ ഖു​റേ​ഷി അ​ദ്ദേ​ഹ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം വ്യ​ക്ത​മാ​ക്കി.

ഖു​റേ​ഷി​ക്ക് പു​റ​മേ ഡ​ൽ​ഹി മു​ൻ ല​ഫ്. ഗ​വ​ർ​ണ​ർ ന​ജീ​ബ് ജം​ഗ്, അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല ല​ഫ്. ജ​ന​റ​ൽ സ​മീ​ർ ഉ​ദ്ധി​ൻ ഷാ, ​മു​ൻ എം​പി ഷാ​ഹി​ദ് സി​ദ്ദി​ഖി, വ്യ​വ​സാ​യി സ​യീ​ദ് ഷെ​ർ​വാ​ണി എ​ന്നി​വ​രും മോ​ഹ​ൻ ഭാ​ഗ​വ​തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.