ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾ ഇനി തത്സമയം സംപ്രേഷണം ചെയ്യും. ചീഫ് ജസ്റ്റീസ് യു.യു. ലളിതിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരുടെയും യോഗത്തിൽ 27 ന് തത്സമയ സംപ്രേഷണം തുടങ്ങാൻ തീരുമാനിച്ചു. തത്സമയ സംപ്രേഷണത്തിന് സ്വന്തമായ ഓണ്‍ലൈൻ വേദി സുപ്രീംകോടതി ഉടൻ വികസിപ്പിക്കും.