മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെതിരേ രൂക്ഷവിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ടീമിൽ യുവാക്കളില്ലെന്നും ഫീൽഡിംഗ് വളരെ മോശമാണെന്നും രവി ശാസ്ത്രി കുറ്റപ്പെടുത്തി.
മുന്പ് യുവത്വവും അനുഭവപരിചയവുമാണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ഇപ്പോഴത്തെ ടീമിൽ യുവത്വമില്ല. ഫീൽഡിംഗിന്റെ കാര്യത്തിൽ ലോകത്തെ മികച്ച ടീമുകളുമായി ഒത്തുപോകാൻ ഇന്ത്യക്കു കഴിയില്ല. വലിയ ടൂർണമെന്റുകളിൽ അതു തിരിച്ചടിയാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഫീൽഡിംഗ് മികവുള്ള രവീന്ദ്ര ജഡേജ കളിക്കാത്തത് വലിയ ആശങ്കയാണെന്നും ലോകകപ്പിൽ വലിയ ടീമുകളെ തോൽപ്പിക്കണമെങ്കിൽ ഫീൽഡിംഗിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് വയസൻ ടീം: ശാസ്ത്രി
11:28 PM Sep 21, 2022 | Deepika.com