യൂറോ: റഷ്യക്ക് വിലക്ക്
11:28 PM Sep 21, 2022 | Deepika.com
സൂറിച്ച്: 2024 യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ റഷ്യയ്ക്ക് യുവേഫ വിലക്കേർപ്പെടുത്തി. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണു വിലക്ക്. റഷ്യൻ ദേശീയ ഫുട്ബോൾ ടീമിനും ക്ലബ്ബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ഈ വർഷമാദ്യം തന്നെ യുവേഫ വിലക്കേർപ്പെടുത്തിയിരുന്നു.