മെസിക്ക് പെനല്റ്റിയൊക്കെ എന്ത്!
12:16 AM Sep 20, 2022 | Deepika.com
പാരീസ്: ഫുട്ബോൾ കരിയറിൽ മറ്റൊരു റിക്കാർഡ് കൂടി പേരിലാക്കി ലയണൽ മെസി. പെനൽറ്റി അല്ലാതെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഫുട്ബോൾ താരമെന്ന നേട്ടമാണു ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പെലെയും പിന്തള്ളി മെസി പേരിലാക്കിയത്. 672 പെനൽറ്റിയിതര ഗോളുകളാണ് മെസിക്കുള്ളത്. റൊണാൾഡോയേക്കാൾ 150 മത്സരം കുറച്ചാണ് കളിച്ചതെന്ന മെച്ചവും മെസിക്കുണ്ട്.