തിരുവനന്തപുരം: ഇന്ത്യ എ ടീമിനെ നയിക്കുന്നത് വെല്ലുവിളിയായി കാണുന്നുവെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഈ മാസം 28ന് കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ടീമാണ്. ആ വെല്ലുവിളി മറികടക്കാൻ കഴിയുമെന്ന പൂർണവിശ്വാസമുണ്ട്. ന്യുസിലൻഡ് നല്ല ടീമാണ്. നന്നായി കളിക്കണം. പരമാവധി റൺ നേടുകയാണു തന്റെ ലക്ഷ്യം. ചൊവ്വാഴ്ച ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.
ഇന്ത്യൻ ടീമിൽ എല്ലാവരും കൂട്ടുകാരാണ്. അവർക്ക് കേരളത്തിൽ വരാൻ ഇഷ്ടമാണ്. നാട്ടുകാരിൽനിന്ന് ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ് കളിക്കുന്നത്. എനിക്കുവേണ്ടി സംസാരിക്കുമ്പോൾ സന്തോഷമുണ്ട്. ഇന്ത്യൻ സീനിയർ ടീമിൽ ഇടമില്ലാത്തതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കണ്ടു. അത് ആവേശത്തിൽ പറയുന്നതാണ്.
ഗ്രീൻ ഫീൽഡിലെ കളി ഞാനും കാണും. ഉയർന്ന സ്കോർ പിറക്കുന്ന കളിയുണ്ടാകട്ടെ. ബൗളർമാരെ ബഹുമാനത്തോടെയാണു സമീപിക്കുന്നത്. ചിലപ്പോൾ ആരെറിഞ്ഞാലും ഔട്ടാകും. പരമാവധി റൺ അടിക്കുകയാണു ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.
എ ടീമിനെ നയിക്കുന്നത് വെല്ലുവിളി: സഞ്ജു
12:16 AM Sep 20, 2022 | Deepika.com