പാരീസ്/മാഡ്രിഡ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ചാന്പ്യന്മാരായ പിഎസ്ജിക്കു വിജയം. ഒളിന്പിക് ലിയോണിനെ എതിരില്ലാത്ത ഒരു ഗോളിനാണു പിഎസ്ജി കീഴടക്കിയത്. സൂപ്പർ താരം ലയണൽ മെസിയാണു പിഎസ്ജിയുടെ വിജയഗോൾ നേടിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ നെയ്മറുടെ പാസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. സീസണിൽ മെസിയുടെ നാലാം ഗോളാണിത്. നെയ്മറിന്റെ ഏഴാം അസിസ്റ്റും. വിജയത്തോടെ എട്ടു മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി പിഎസ്ജി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഡാർബിയിൽ റയൽ
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡാർബിയിൽ റയൽ മാഡ്രിഡിനു വിജയം. ബദ്ധവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണു റയൽ വീഴ്ത്തിയത്. റോഡ്രിഗോ (18’), ഫെഡറിക്കോ വാൽവർദെ (36’) എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. 83-ാം മിനിറ്റിൽ മരിയോ ഹെർമോസോയുടെ വകയായിരുന്നു അത്ലറ്റിക്കോയുടെ ആശ്വാസഗോൾ.
മെസിഗോളിൽ പിഎസ്ജി
12:16 AM Sep 20, 2022 | Deepika.com