ന്യൂഡൽഹി: നിതി ആയോഗ് ഉദ്യോഗസ്ഥർ ഒൗദ്യോഗിക മേൽവിലാസത്തിൽ വാർത്തകൾ, മുഖപ്രസംഗങ്ങൾ, ലേഖനങ്ങൾ എന്നിവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് അനുവാദം വാങ്ങണമെന്ന് നിതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ.
ഒൗദ്യോഗിക മേൽവിലാസം ഉപയോഗിച്ച് നിതി ആയോഗിലെ അംഗങ്ങൾ പത്രങ്ങൾ, മാസികകൾ, വാർത്താ വെബ്സൈറ്റുകൾ എന്നിവയ്ക്ക് നൽകുന്ന ലേഖനങ്ങൾ, വാർത്തകൾ എന്നിവ നിതി ആയോഗിന്റെ വെർട്ടിക്കൽ കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ കടന്നു പോകേണ്ടതാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമാകും ഇത്തരം ഉള്ളടക്കങ്ങൾ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക മേൽവിലാസത്തോടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയെന്നും നിതി ആയോഗ് ഉദ്യോഗസ്ഥർക്ക് നൽകിയ അറിയിപ്പ് വ്യക്തമാക്കുന്നു.
രേഖാമൂലമുള്ള അറിയിപ്പിനു പുറമേ ഉത്തരവ് പാലിക്കാൻ നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, സിഇഒ പരമേശ്വരൻ അയ്യർ തുടങ്ങിയർ പങ്കെടുത്ത യോഗത്തിൽ വാക്കാലും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിരുന്നു.