കഠുവ: പാക്കിസ്ഥാനിൽനിന്ന് സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്കുസമീപം ഡ്രോണുകളിൽ ആയുധങ്ങൾ വർഷിച്ചതുമായി ബന്ധപ്പെട്ട് കാഷ്മീർ താഴ്വരയിലെ അഞ്ചിടങ്ങളിൽക്കൂടി എൻഐഎ റെയ്ഡ് നടത്തി.
വ്യാഴാഴ്ച ജമ്മു, ശ്രീനഗർ, കഠുവ, സാംബ, ദോഡ ജില്ലകളിലെ എട്ടിടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. പാക് ഭീകരസംഘടനയായ ലഷ്കർ ഇ തോയിബയാണ് ആയുധങ്ങൾ എത്തിക്കുന്നതെന്ന് നേരത്തേ വിവരം ലഭിച്ചിരുന്നു.
കാഷ്മീർ താഴ്വരയിലെ ദ റെസിസ്റ്റന്റ് ഫ്രണ്ടിനു(ടിആർഎഫ്)വേണ്ടിയാണ് ആയുധങ്ങൾ എത്തിച്ചത്. മേയ് 29ന് കഠുവയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ജൂലൈ 30ന് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.