ഗുവാഹത്തി: 2022 ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കളത്തിൽ. ഐ ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എതിരാളി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയിൽ വൈകുന്നേരം ആറിനാണ് മത്സരം.
ഗ്രൂപ്പ് ഡിയിൽ ഒഡീഷ, നോർത്ത് ഈസ്റ്റ്, ആർമി ഗ്രീൻ, സുദേവ എന്നിവയ്ക്ക് ഒപ്പമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഒഡീഷ 6-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കിയിരുന്നു. യുഎഇ ടൂറിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയാണ് ഡ്യൂറന്റ് കപ്പിന് എത്തിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് കളത്തിൽ
01:17 AM Aug 19, 2022 | Deepika.com