കോൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ മുംബൈ സിറ്റിക്കു മിന്നും ജയം. ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റി 4-1ന് ഇന്ത്യൻ നേവിയെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് മുംബൈയുടെ ജയം.
43-ാം മിനിറ്റിൽ മത്തുമലിലൂടെ ഇന്ത്യൻ നേവി ലീഡ് നേടി. വിക്രം പ്രതാപ് സിംഗിലൂടെ (45+4’) മുംബൈ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്പുതന്നെ ഒപ്പം പിടിച്ചു. ജംഷഡ്പുർ എഫ്സിയിൽ നിന്ന് ഈ സീസണിൽ എത്തിയ ഗ്രെഗ് സ്റ്റൂവർട്ട് (65’) പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുംബൈക്ക് ലീഡ് നൽകി. തുടർന്ന് ലാലിയാൻസ്വാല ഛാൻഗെയുടെ (89’, 90+1’) ഇരട്ട ഗോളും എത്തിയതോടെ മുംബൈയുടെ ജയം 4-1ന്.
ഗ്രൂപ്പ് സിയിൽ ഐ ലീഗ് ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നെറോക 3-1ന് ട്രൗവിനെ കീഴടക്കി.
മുംബൈക്കു മിന്നും ജയം
01:17 AM Aug 19, 2022 | Deepika.com