ഹുവാലിയൻ (തായ്വാൻ): തായ്വാന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി വ്യാപാരക്കരാർ സംബന്ധിച്ചുള്ള ചർച്ച ആരംഭിച്ചതായി യുഎസ് വെളിപ്പെടുത്തി. തായ്വാൻ തങ്ങളുടെ അധികാരപരിധിയിലുള്ള രാജ്യമാണെന്നു ചൈനയുടെ വാദം.
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന, തായ്വാൻ പ്രദേശത്ത് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തായ്വാന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി വ്യാപാര ചർച്ച ആരംഭിച്ചതായി യുഎസ് വ്യക്തമാക്കിയത്.
വിദേശബന്ധം സ്ഥാപിക്കുന്നതിനു തായ്വാന് അവകാശമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതിനിടെ, ചൈനയുടെ മിസൈൽ ആക്രമണത്തെത്തുടർന്ന് തായ്വാൻ പൂർണതോതിൽ സൈനികാഭ്യാസം ആരംഭിച്ചു.
1949 ലെ സിവിൽ യുദ്ധത്തെത്തുടർന്ന് ചൈന-തായ്വാൻ ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും ഇരു രാജ്യവും തമ്മിൽ വൻ തുകയുടെ വ്യാപാര ബന്ധം നിലനിൽക്കുന്നുണ്ട്.