നാഗ്പുർ: ഛത്തീസ്ഗഡിലെ ബിലാസ്പുരിൽനിന്ന് രാജസ്ഥാനിലെ ജോധ്പുരിലേക്കുവരികയായിരുന്ന ഭഗത് കി കോഠി എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് ട്രെയിനിനു പിന്നിലിടിച്ച് നാലു ബോഗികൾ പാളം തെറ്റി. 50 പേർക്ക് പരിക്കേറ്റു.
മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ഗുഡ്മ റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ വെളുപ്പിന് 1.20നാണു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സിഗ്നൽ ലഭിച്ചിട്ടും മുന്നിലുള്ള ട്രെയിൻ കാണാതെപോയത് ലോക്കോപൈലറ്റിന്റെ അശ്രദ്ധയാണെന്നാണു പ്രാഥമിക നിഗമനം.