കോയന്പത്തൂർ: വൈദ്യുതാഘാതമേറ്റ് ഏഴുവയസുകാരൻ മരിച്ചു. കെജി ചാവടി പിച്ചന്നൂർ പരേതനായ രാമൻ മകൻ കൃതിക് (ഏഴ്) ആണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കൃതിക് ഇന്നലെ രാവിലെ കുളിക്കുന്നതിനായി ഹീറ്റർ ഉപയോഗിക്കുന്പോൾ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ മധുക്കക്കര ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെജി ചാവടി പോലീസ് കേസെടുത്തു. മൂന്നു മാസം മുൻപാണ് കൃതികിന്റെ പിതാവ് രാമൻ മരിച്ചത്.