വാഷിംഗ്ടൺ: ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ നാഴികക്കല്ലായ കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷാ ബില്ലുകളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ഇതോടെ ഇവ നിയമമായി. ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായാണു പുതിയ നീക്കം.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പത്തുവർഷത്തേക്ക് 37,500 കോടി ഡോളറും മെഡികെയർ വരിക്കാർക്കു വർഷം രണ്ടായിരം ഡോളർ സഹായവുമാണു പുതിയ നിയമത്തിലുള്ളത്. കോവിഡ് കാലത്തു നൽകി വന്നിരുന്ന സബ്സിഡികൾ തുടരുക കൂടി ചെയ്യുന്നതിനാൽ 1.3 കോടി അമേരിക്കൻ പൗരന്മാർക്ക് ആരോഗ്യ സുരക്ഷാ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.
വലിയ കന്പനികൾക്കു പുതിയ നികുതി ഘടന വരുന്നതു വഴിയും ധനികരായ വ്യക്തി/സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ നികുതി പിടിക്കുന്നതിലൂടെയും പദ്ധതിക്കുള്ള പണം കണ്ടെത്തും. ചരിത്രപരമായി നിമിഷമാണെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ ജനങ്ങൾ ജയിച്ചു, സ്ഥാപിത താത്പര്യങ്ങൾ ഇല്ലാതായെന്നും അദ്ദേഹം വ്യക്തിമാക്കി. ജനപ്രതിനിധി സഭയിൽ 207നെതിരേ 220 വോട്ടിനും സെനറ്റിലെ 50-50 വോട്ടിനെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വോട്ടോടെയും മറികടന്നാണു ബിൽ പാസാക്കിയത്. വൈറ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ ബില്ലിൽ ഒപ്പുവച്ചു.