കോൽക്കത്ത: പശ്ചിമബംഗാളിലെ മുൻ സിപിഎം എം.പി. രൂപ്ചന്ദ് പാൽ (85) അന്തരിച്ചു. 1980 നും 2004 നും ഇടയിൽ ഹൂബ്ലി മണ്ഡലത്തിൽ നിന്ന് ഏഴുതവണ ലോക്സഭയിലെത്തിയ, മുൻ കോളജ് അധ്യാപകനായ രൂപ്ചന്ദ്പാൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു.