മിലാൻ: ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ യുവന്റസ്, നാപ്പോളി തുടങ്ങിയ ടീമുകൾക്ക് ജയം. എയ്ഞ്ചൽ ഡി മരിയ (26’), ഡുസാൻ വ്ളാഹോവിച്ച് (43’ പെനൽറ്റി, 51’) എന്നിവരുടെ ഗോളിലൂടെ യുവന്റസ് 3-0ന് സസോളൊയെ കീഴടക്കി. നാപ്പോളി 5-2ന് വെറോണയെ തകർത്തു.
റൊമേലു ലുകാക്കു ഇന്ററിലേക്ക് മടങ്ങിയെത്തിയ ആദ്യമത്സരത്തിൽ ഗോൾ നേടിയ മത്സരത്തിൽ അവർ 2-1ന് ലെച്ചെയെ കീഴടക്കി.
യുവന്റസ്, നാപ്പോളി ജയിച്ചു
12:50 AM Aug 17, 2022 | Deepika.com