സുൽത്താൻപുർ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം അടുത്ത ഡിസംബറിൽ പൂർത്തിയാകുമെന്ന് ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി സന്പത് റായി. അടുത്തവർഷം ഡിസംബറോടെ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താനാകുമെന്നും രക്ഷാബന്ധനോട് അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.