ന്യൂഡൽഹി: കാഷ്മീരിനെക്കുറിച്ച് ഫേസ്ബുക്കിൽ വിവാദ പരാമർശം നടത്തിയ കെ.ടി. ജലീലിനെതിരേ ഡൽഹിയിൽ പരാതി. ബിജെപി പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ജി.എസ്. മണിയാണ് ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിലും ഡൽഹി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരിക്കുന്നത്.
രണ്ടു വിഭാഗങ്ങൾക്കിടെ ശത്രുത ഉണ്ടാക്കാനുതകുന്നതാണ് ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എംഎൽഎക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.ടി. ജലീൽ നടത്തിയ വിവാദ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും രംഗത്തെത്തിയിരുന്നു. രാജ്യതാത്പര്യത്തിന് എതിരായാണ് കെ.ടി. ജലീൽ സംസാരിക്കുന്നത്.
ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹികളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരള സർക്കാർ ഇതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.