കോട്ടയം: സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച മിനി മാരത്തണ്‍ പാലായ്ക്ക് ആവേശമായി. ഇന്നലെ രാവിലെ നടന്ന മിനി മാരത്തണ്‍ ഒളിന്പ്യൻ പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്തു.
മാരത്തണിൽ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ പേർ പങ്കെടുത്തു. പാലായിൽ നടന്ന സ്കൂൾ മീറ്റിലൂടെയാണ് തന്നെ കേരളം അറിഞ്ഞതെന്ന് പി.ടി. ഉഷ പറഞ്ഞു. അന്തരിച്ച മുൻ മന്ത്രി കെ.എം. മാണി ഇടപെട്ടാണ് എന്റെ നാട്ടിൽ വൈദ്യുതി ലഭിച്ചത്. എനിക്ക് ആദ്യം വൈദ്യുതി തന്നു. പിന്നാലെ നാട് മുഴുവൻ വെളിച്ചമായി ഉഷ കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ ജോസ് കെ. മാണി എം.പി. മാണി സി.കാപ്പൻ എംഎൽഎ, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, ജിൻസി ഫിലിപ്പ്, എം.എ. പ്രജുഷ, നീന പിന്റൊ, എം.എ. മോളി, വി.സി. ജോസഫ്, പി.കെ. മനയാനി, ജോസഫ് മനയാനി, മേഴ്സി ജോസഫ്, കെ.പി. സന്തോഷ് കുമാർ, തങ്കച്ചൻ മാത്യു എന്നിവരെ ആദരിച്ചു.
പാലാ ഓടി... ആവേശമായി ഉഷ
12:18 AM Aug 14, 2022 | Deepika.com