കൊളംബോ: പാക്കിസ്ഥാന്റെ പുതിയ യുദ്ധക്കപ്പൽ ശ്രീലങ്കയിൽ. പിഎൻഎസ് തൈമൂർ എന്ന പേരിലുള്ള ചൈനീസ് നിർമിത കപ്പൽ വെള്ളിയാഴ്ചയാണ് കൊളംബോ തുറമുഖത്തെത്തിയത്. പടിഞ്ഞാറൻ കടലിൽ ശ്രീലങ്കൻ നാവികസേനയുമൊത്ത് സൈനികാഭ്യാസ പ്രകടനമുൾപ്പെടെയാണു ലക്ഷ്യം.
ചൈനയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ കൊളംബോ തീരത്ത് എത്തിയത്. ബംഗ്ലാദേശിലെ ചോട്ടാഗ്രാം തുറമുഖത്ത് കപ്പലിന് അനുമതി നിഷേധിച്ചതിനാലാണ് കപ്പൽ ലങ്കയിലേക്ക് തിരിച്ചുവിട്ടത്. തിങ്കളാഴ്ചവരെ കപ്പൽ ശ്രീലങ്കയിൽ തുടരും.
ജൂൺ 23നു ഷാംങ്ഹായി തുറമുഖത്തുവച്ചാണ് പാക്കിസ്ഥാൻ നാവികസേനയ്ക്ക് കപ്പൽ കൈമാറിയത്. സമാനമായ രണ്ട് പാക് കപ്പലുകൾകൂടി ചൈനയിൽ നിർമാണഘട്ടത്തിലാണ്.