സ്പാനിഷ് ലാ ലിഗയ്ക്ക് ഇന്നു തുടക്കം
12:16 AM Aug 12, 2022 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2022-23 സീസണ് ഫുട്ബോളിന് ഇന്നു കിക്കോഫ്. സീസണിലെ ആദ്യ പോരാട്ടത്തിൽ ഒസാസുനയും സെവിയ്യയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് ഒസാസുന x സെവിയ്യ പോരാട്ടം. ലീഗിലെ വന്പന്മാരായ ബാഴ്സലോണ നാളെ രാത്രി 12.30ന് റയൊ വയ്യക്കാനൊയെ നേരിടും.