ന്യൂഡൽഹി: ജസ്റ്റീസ് യു.യു. ലളിതിനെ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. 27 മുതൽ ജസ്റ്റീസ് യു.യു. ലളിത് ആയിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റീസ്. നിലവിലെ ചീഫ് ജസ്റ്റീസ് എൻ.വി. രമണ 26ന് വിരമിക്കും.
സുപ്രീംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്ന ജസ്റ്റീസ് യു.യു. ലളിതിന്റെ കാലാവധി മൂന്നു മാസത്തിൽ താഴെയാണ്. അദ്ദേഹം നവംബർ എട്ടിനു വിരമിക്കും.
സുപ്രീംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്ന ജസ്റ്റീസ് യു.യു. ലളിതിന്റെ കാലാവധി മൂന്നു മാസത്തിൽ താഴെയാണ്. അദ്ദേഹം നവംബർ എട്ടിനു വിരമിക്കും.