കോഴിക്കോട്: കേരള വനിതാ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സിക്കു തകർപ്പൻ ജയം. ഗോകുലം 11-0ന് കേരള യുണൈറ്റഡ് എഫ്സിയെ തകർത്തു. ഗോകുലം കേരളയ്ക്കായി സബിത ഭന്ധാരി അഞ്ചു ഗോൾ നേടി. 3, 9, 27, 35, 56 മിനിറ്റുകളിലായിരുന്നു സബിതയുടെ ഗോളുകൾ.
ഗോകുലത്തിനായി സന്ധ്യ (53’, 76’) ഇരട്ടഗോൾ സ്വന്തമാക്കി. കഷ്മിന (6’), രേഷമ (38’), വിവിയൻ (73’), ഹർമിലൻ (90’) എന്നിവരും എതിർവല കുലുക്കി.
രാംകോ സിമെന്റ്സ് അസി. വൈസ് പ്രസിഡന്റ് രമേശ് ഭരത് ലീഗ് ഉദ്ഘാടനം ചെയ്തു. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനില്‍ കുമാർ, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം, ജോയിന്റ് സെക്രട്ടറി റഫീഖ് പടന്ന, ട്രഷറര്‍ വി. ശിവകുമാർ, കെഡിഎഫ്എ പ്രസിഡന്റ് പി. രഘുനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഞ്ചടിച്ച് സബിത, ഗോകുല ജയം
12:12 AM Aug 11, 2022 | Deepika.com