ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് ബാലസാഹിത്യകാരൻ റെയ്മണ്ട് ബ്രിഗ്സ്(88) അന്തരിച്ചു. തെക്കൻ ഇംഗ്ലണ്ടിൽ വീടിനടുത്തുള്ള റോയൽ സസക്സ് കൗണ്ടി ആശുപത്രിയിലായിരുന്നു അന്ത്യം.
ബ്രിഗ്സിന്റെ ‘ദ സ്നോമാൻ’, ‘ഫംഗസ് ആൻഡ് ബൂഗിമാൻ’ എന്നീ കൃതികൾ ലോകപ്രശസ്തമാണ്. ലണ്ടനിൽ ജനിച്ച അദ്ദേഹം കലാപഠനത്തിനുശേഷം കുറച്ചുനാൾ പരസ്യക്കന്പനിയിൽ ജോലി നോക്കിയിരുന്നു. തുടർന്നുള്ള ജീവിതം ബാലസാഹിത്യത്തിനായി നീക്കിവച്ചു. 1978ൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ മാത്രമുള്ള ‘ദ സ്നോമാൻ’ എന്ന പുസ്തകത്തിന്റെ 55 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞു. ബാലസാഹിത്യത്തിലെ ഓസ്കർ എന്നറിയപ്പെടുന്ന കേറ്റ് ഗ്രീനെവേ മെഡലിനു രണ്ടുവട്ടം അർഹനായി.