തായ്പെയ്: ചൈനയ്ക്കു മറുപടിയായി തായ്വാന്റെ സൈനികാഭ്യാസം. തങ്ങളും തയാറായി നിൽക്കുകയാണെന്നു ചൈനയെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണു തായ്വാൻ കരസേന തെക്കുകിഴക്കൻ തീരത്തെ പിംഗ്ടുംഗ് കൗണ്ടിയിൽ അഭ്യാസം നടത്തുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന തായ്വാൻ തീരത്തോടു ചേർന്നു നടത്തുന്ന സൈനികാഭ്യാസങ്ങൾ അധിനിവേശത്തിന്റെ റിഹേഴ്സലാണെന്നു തായ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ആരോപിച്ചു. ചൈനയുടെ മോഹങ്ങൾ തായ്വാനിൽ അവസാനിക്കില്ല. തായ്വാനെ കൂട്ടിച്ചേർത്ത് പടിഞ്ഞാറൻ പസഫിക് മേഖല മുഴുവനായി നിയന്ത്രണത്തിലാക്കാനാണു ചൈനയുടെ ഉദ്ദേശ്യം.