ബെർമിംഗ്ഹാം: അവസാന ദിനത്തിൽ നാലു സുവർണനേട്ടമുൾപ്പെടെ 22 സ്വർണമെഡലുകളുമായി ഇന്ത്യ ബെർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസ് വേദിയിൽനിന്നു മടങ്ങി. 16 വെള്ളിയും 23 വെങ്കലവും കൂടി ചേർത്ത് ആകെ 61 മെഡലാണ് ഇന്ത്യയുടെ അക്കൗണ്ടിൽ.
മെഡൽ നേട്ടത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ രാജ്യങ്ങൾക്കു പിന്നിൽ നാലാമതാണ് ഇന്ത്യ. അത്ലറ്റിക്സിലെ വ്യക്തിഗത മെഡലുകൾ ഉൾപ്പെടെ ഇന്ത്യൻ യുവതയുടെ മാസ്മകരിക പ്രകടനങ്ങൾക്കും ബെർമിംഗ്ഹാം വേദിയായി.
എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, എം. ശ്രീശങ്കർ, ട്രീസ ജോളി എന്നീ മലയാളികൾ ഇന്ത്യക്കായി മെഡൽ നേടി.
ബെർമിംഗ്ഹാം, വിട; 22 സ്വർണവുമായി ഇന്ത്യ നാലാംസ്ഥാനത്ത്
02:12 AM Aug 09, 2022 | Deepika.com