ജമ്മു: ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിൽ ശിവ ഖോരി ക്ഷേത്രത്തിനു സമീപം ക്യൂവിൽനിന്നവർക്കുമേൽ പാറക്കല്ല് പതിച്ച് രണ്ടു പേർ മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. മരിച്ചവർ ഉത്തർപ്രദേശ് , ജമ്മു സ്വദേശികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വടക്കൻ ജമ്മുവിലെ ഈ ശിവക്ഷേത്രത്തിൽ വാർഷിക തീർഥാടനവേളയിൽ ലക്ഷക്കണക്കിനു ഭക്തരാണ് എത്തുന്നത്.