ബെർമിംഗ്ഹാം: 22-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരമായ ട്രീസ ജോളിക്ക് ഇരട്ട മെഡൽ. ബാഡ്മിന്റൺ മിക്സഡ് ടീം ഇനത്തിൽ വെള്ളി നേടിയ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും വനിതാ ഡബിൾസിൽ വെങ്കലം സ്വന്തമാക്കി.
വെങ്കല മെഡൽ പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ ചെൻ ഹസ്വാൻ യു - ഗ്രോന്യ സോമർവില്ല സഖ്യത്തെയാണ് ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും കീഴടക്കിയത്. 21-15, 21-18ന് ആയിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വെങ്കല ജയം. കണ്ണൂർ പുളിങ്ങോം സ്വദേശിയാണ് ട്രീസ.
ട്രീസ ജോളിക്ക് ഇരട്ട മെഡൽ
12:39 AM Aug 09, 2022 | Deepika.com