ബെർമിംഗ്ഹാം: ബെർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ പുരുഷ ഹോക്കിയിലും വനിതാ ട്വന്റി-20 ക്രിക്കറ്റിലും ഇന്ത്യക്ക് വെള്ളി. വനിതാ ക്രിക്കറ്റ് ഫൈനലിലും പുരുഷ ഹോക്കി ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്.
പുരുഷ ഹോക്കിയിൽ 0-7ന് ആയിരുന്നു ഇന്ത്യയുടെ തോൽവി. എഫ്രേംസ് (14’, 42’), ആൻഡേഴ്സണ് (22’, 27’) എന്നിവർ ഓസ്ട്രേലിയയ്ക്കായി ഇരട്ട ഗോൾ നേടി. ഗവേഴ്സ് (9’), വിക്ഹാം (26’), ഒഗ്ലിവ് (46’) എന്നിവരായിരുന്നു ഓസീസിന്റെ മറ്റ് ഗോൾ നേട്ടക്കാർ.
ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒന്‍പത് റണ്‍സിനായിരുന്നു ഇന്ത്യ കീഴടങ്ങിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സ് നേടി. ഇന്ത്യയുടെ മറുപടി 19.3 ഓവറിൽ 152ൽ അവസാനിച്ചു.
ഹോക്കിയിലും ക്രിക്കറ്റിലും വെള്ളിത്തിളക്കം
12:39 AM Aug 09, 2022 | Deepika.com