ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നോർവെ സൂപ്പർ യുവ താരം എർലിംഗ് ഹാലണ്ട് തന്റെ വരവ് അറിയിച്ചു. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 2022-23 സീസണിനു മുന്നോടിയായാണ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.
പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയെ ജയത്തിലെത്തിക്കാൻ ഹാലണ്ടിനു സാധിച്ചു.
ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരായ മത്സരത്തിൽ 2-0ന് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. 36-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 65-ാം മിനിറ്റിൽ ഇടംകാൽ ഷോട്ടിലൂടെയും എർലിംഗ് ഹാലണ്ട് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ വല കുലുക്കി.
ഹാലണ്ട് ഡബിളിൽ സിറ്റി
12:39 AM Aug 09, 2022 | Deepika.com