ദയനീയം, വിൻഡീസ്
12:39 AM Aug 09, 2022 | Deepika.com
ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. അഞ്ചാം ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിനെ 88 റണ്‍സിന് ഇന്ത്യ തകർത്തു. ഇന്ത്യ ഉയർത്തിയ 189 റണ്‍സ് ലക്ഷ്യം പിന്തുടർന്ന വിൻഡീസ് 15.4 ഓവറിൽ 100 റണ്‍സിന് എല്ലാവരും പുറത്തായി. വിൻഡീസിന്റെ 10 വിക്കറ്റും ഇന്ത്യൻ സ്പിന്നർമാരാണു വീഴ്ത്തിയത്.