ന്യൂഡൽഹി: രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ആദ്യ വനിതാ ഡയറക്ടർ ജനറലായി മുതിർന്ന ശാസ്ത്രജ്ഞ നല്ലതന്പി കലൈശെൽവി ചുമതലയേറ്റു. ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടേയുടെ പിൻഗാമിയായാണ് കലൈശെൽവിയെ നിയമിച്ചത്.