ന്യൂഡൽഹി: അറ്റകുറ്റപ്പണികൾക്കും അനുബന്ധസേവനങ്ങൾക്കുമായി യുഎസ് നാവികകപ്പലായ ചാൾസ് ഡ്രൂ ചെന്നൈയിലെ ലാർസൺ ആന്റ് ടൂബ്രോ കപ്പൽശാലയിലെത്തി. ചരിത്രത്തിലാദ്യമായാണ് യുഎസ് നാവികകപ്പലിന്റെ അറ്റകുറ്റപ്പണി ഇന്ത്യയിലെ കപ്പൽശാലയ്ക്കു ലഭിക്കുന്നത്. ഇന്ത്യാ-യുഎസ് സഹകരണത്തിനു പുതിയ ദിശാബോധം ഇതിലൂടെ ലഭിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രത്യാശിച്ചു. യുഎസ് കപ്പൽ പതിനൊന്നുദിവസത്തോളം കപ്പൽശാലയിലുണ്ടാകും.