ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീം ആദ്യമായി തോറ്റു. പോളണ്ടിനോട് 2.5-1.5നാണ് ഇന്ത്യൻ തോൽവി. ഇന്ത്യൻ ബി ടീം അബർബൈജാനുമായി പോയിന്റ് പങ്കിട്ട് രണ്ടാം സ്ഥാനത്തു തുടരുന്നു. വിജയപാതയിലായിരുന്ന ഡി. ഗുകേഷ് ആദ്യമായി സമനില വഴങ്ങി.
നിഹാൽ സരിനും റൗഫ് മെമെദോവുമായി പോയിന്റ് പങ്കിട്ടപ്പോൾ റൗനാക് സദ്വാനി നിജ അബസോവിനോടു തോറ്റു. പ്രജ്ഞാനന്ദ വാസിപ് ദുരാബെയ്ലിക്കെതിരേ നിർണായകവിജയം നേടി. കാൾസൺ ഉൾപ്പെട്ട ഒന്നാം ബോർഡിൽ വ്യക്തിഗത മെഡലിനായുള്ള പോരാട്ടത്തിൽ ഗുകേഷാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇന്ത്യ എ ടീം ബ്രസീലിനെ 3-1ന് തോൽപ്പിച്ച് മെഡലിനായുള്ള പോരാട്ടം ശക്തമാക്കി.
ചെസ് ഒളിമ്പ്യാഡ്: വനിതകളിൽ ഇന്ത്യ എ ടീമിന് ആദ്യ തോൽവി
12:40 AM Aug 08, 2022 | Deepika.com