കോര്‍ക്ക്: പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമായ അയര്‍ലൻഡിലെ ക്നോക്ക് ബസിലിക്കയില്‍ ബലിയര്‍പ്പണത്തിനൊരുങ്ങി അയര്‍ലന്‍ഡിലെയും ഇന്ത്യയിലെയും മലങ്കര ഓര്‍ത്തഡോക്സ് സഭാ സമൂഹം.
ഈ മാസം ഒന്‍പതിന് അയര്‍ലന്‍ഡ് സമയം ഉച്ചകഴിഞ്ഞ് നാലു മുതല്‍ ഏഴു വരെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടക്കുക. കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ. മാത്യുവിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്നോക്കില്‍ എത്തിച്ചേരുന്ന വിശ്വാസ സംഘം ക്നോക്ക് ബസിലിക്ക മ്യൂസിയം സന്ദര്‍ശിക്കും.
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 10 ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യു പറഞ്ഞു.