ന്യൂഡൽഹി: കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു സാധ്യമാകുന്ന ഖനനനിയമ ഭേദഗതി നിർദേശം പിൻവലിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
ഐആർഇ, കെഎംഎൽ, ടിടിപി തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്ന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് പ്രേമചന്ദ്രൻ ഇന്നലെ നിവേദനം നൽകി.