ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഗോദയിൽ ഇന്ത്യക്ക് സ്വർണത്തിളക്കം. പുരുഷ വിഭാഗം 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബെജ്റംഗ് പൂനിയ സ്വർണം സ്വന്തമാക്കി. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ സ്വർണ ജേതാവായിരുന്നു ബെജ്റംഗ് പൂനിയ.
വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലിക്കും സ്വർണത്തിൽ മുത്തമിട്ടു. കാനഡയുടെ അന ഗോഡിനെയാണ് സാക്ഷി ഫൈനലിൽ കീഴടക്കിയത്.
അതേസമയം, വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യക്കായി അൻസു മാലിക്ക് വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ അൻസു മാലിക്ക് നൈജീരിയയുടെ ഒഡുനായൊ അഡെകുറൊയെയാണ് സ്വർണ പോരാട്ടത്തിൽ നേരിട്ടത്. സെമിയിൽ ശ്രീലങ്കയുടെ നെത്മി പൊരുതൊറ്റഗയെ 10-0ന് തകർത്തെറിഞ്ഞായിരുന്നു അൻസു മാലിക്കിന്റെ ഫൈനൽ പ്രവേശം.
പുരുഷ വിഭാഗം 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ ഇന്ത്യ x പാക് പോരാട്ടം. ഇന്ത്യയുടെ ദീപക് പൂനിയ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ സ്വർണപോരാട്ടത്തിൽ നേരിടും. കാനഡയുടെ അലക്സ് മൂറിനെ കീഴടക്കി ദീപക് പൂനിയ ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
ഗുസ്തിയിൽ ബെജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും സ്വർണം
12:23 AM Aug 06, 2022 | Deepika.com