ബൊഗോത്ത: അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ രൂപൽ ചൗധരി. അണ്ടർ 20 ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റിക്കാർഡ് ഉത്തർപ്രദേശുകാരിയായ രൂപൽ സ്വന്തമാക്കി.
വനിതാ വിഭാഗം 400 മീറ്ററിൽ സ്വർണം നേടിയതോടെയാണ് രൂപൽ ചരിത്രത്തിന്റെ ഭാഗമായത്. നേരത്തേ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു രൂപൽ.
ഉത്തർപ്രദേശിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച 17കാരിയായ രൂപൽ 51.85 സെക്കൻഡിലാണ് ലോക അണ്ടർ 20 ചാന്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. ഹിമ ദാസിന് ശേഷം 400 മീറ്ററിൽ ഇന്ത്യക്ക് വേണ്ടി അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഇന്ത്യൻ താരവും രൂപലാണ്.
രൂപൽ റിക്കാർഡ്
12:23 AM Aug 06, 2022 | Deepika.com