കോട്ടയം: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.
ആണ്‍കുട്ടികളുടെ വിഭാഗം ആദ്യദിന പോരാട്ടത്തിൽ ആലപ്പുഴ 98-65ന് കൊല്ലത്തെയും പാലക്കാട് 52-48ന് വയനാടിനെയും കോഴിക്കോട് 44-42ന് പത്തനംതിട്ടയെയും തൃശൂർ 65-63ന് എറണാകുളത്തെയും കീഴടക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊല്ലം 83-18ന് ഇടുക്കിയെയും തൃശൂർ 74-29ന് ആലപ്പുഴയെയും കോഴിക്കോട് 83-39ന് എറണാകുളത്തെയും മലപ്പുറം 33-18ന് പാലക്കാടിനെയും മറികടന്നു.
ജൂണിയർ ബാസ്കറ്റ് തുടങ്ങി
12:23 AM Aug 06, 2022 | Deepika.com