മുംബൈ: മഹാരാഷ്ട്രയിൽ 1,403 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഫിഡ്രോൺ പിടികൂടി. നലാസോപാറയിലെ മയക്കുമരുന്ന് നിർമാണ യൂണിറ്റിൽ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിലാണ് മെഫിഡ്രോൺ പിടികൂടിയത്. അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
എംഡി എന്നറിയപ്പെടുന്ന മെഫിഡ്രോൺ മുംബൈയിലെ മയക്കുമരുന്നു വ്യാപാരികൾക്ക് നല്കാൻ നിർമിച്ചതായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്.
മെഫിഡ്രോൺ നിർമിക്കാനുള്ള ഫോർമുല കണ്ടുപിടിച്ചത് അന്പത്തിരണ്ടുകാരനായ ഇയാളാണ്. അറസ്റ്റിലായവരിൽ ഒരു സ്ത്രീയുമുണ്ട്. ഗോവണ്ടിയിൽനിന്ന് എഎൻസി പിടികൂടിയ മയക്കുമരുന്നു കടത്തുകാരനിൽനിന്നാണ് മെഫിഡ്രോൺ നിർമാണ യൂണിറ്റിനെക്കുറിച്ചു വിവരം ലഭിച്ചത്.