ന്യൂഡൽഹി: താനടക്കമുള്ള പ്രതിപക്ഷനേതാക്കളെ സമ്മർദത്തിലാക്കി നിശബ്ദരാക്കാനുള്ള മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ തന്ത്രം വിലപ്പോകില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഡൽഹി ഓഫീസ് മുദ്ര വച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.