ന്യൂഡൽഹി: ഹരിയാനയിലെ മുൻ കോൺഗ്രസ് എംഎൽഎയും പ്രമുഖ നേതാവുമായ കുൽദീപ് ബിഷ്ണോയി ബിജെപിയിൽ ചേർന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്ത ബിഷ്ണോയിയെ രണ്ടു മാസം മുന്പു കോൺഗ്രസ് പുറത്താക്കിയിരുന്നു.
മുൻ എംഎൽഎകൂടിയായ ഭാര്യ രേണുക ബിഷ്ണോയിക്കൊപ്പമാണു കുൽദീപ് ബിജെപിയിൽ ചേർന്നത്. മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻലാലിന്റെ മകനാണ് കുൽദീപ്.