ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ കൂടുതൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ. ബോക്സിംഗ് റിംഗിൽ മാത്രമായി ഇന്ത്യ ആറ് മെഡൽ ഉറപ്പിച്ചു. ആറ് ഇന്ത്യൻ താരങ്ങൾ സെമിയിൽ പ്രവേശിച്ചാണ് മെഡൽ ഉറപ്പിച്ചത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസ്, പുരുഷ 57 കിലോഗ്രാമിൽ മുഹമ്മദ് ഹസ്സമുദ്ദീൻ എന്നിവർ സെമിയിൽ പ്രവേശിച്ചിരുന്നു.
ഇടിപ്പോരാട്ടങ്ങളിൽ പുരുഷ 51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പങ്കൽ സെമിയിൽ പ്രവേശിച്ചു. +92 കിലോഗ്രാം വിഭാഗത്തിൽ സാഗർ അഹ്ലവാത്തും സെമിയിലേക്ക് മുന്നേറി. അതേസമയം, 63.5 കിലോഗ്രാം വിഭാഗത്തിൽ ശിഖ ഥാപ്പ പ്രീക്വാർട്ടറിൽ പുറത്തായി. വനിതാ വിഭാഗത്തിൽ ലവ്ലിന ക്വാർട്ടറിൽ തോറ്റു.
വനിതാ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സറീനും 60 കിലോഗ്രാമിൽ ജെയ്സ്മിൻ ലംബോറിയയും അവസാന നാലിൽ 1ഇടംപിടിച്ചു. ബോക്സിംഗിൽ സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ ലഭിക്കും.
ബോക്സിംഗ് റിംഗിൽ കൂടുതൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ
11:45 PM Aug 04, 2022 | Deepika.com