ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ മാലിദ്വീപിന്റെ ഫാത്തിമ നബാഹയെ തകർത്തു. സ്കോർ: 21-4, 21-11. പ്രീക്വാർട്ടറിൽ ഉഗാണ്ടയുടെ ഹസീന കൊബിഗാബെയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്, രണ്ടാം റൗണ്ടിൽ ഉഗാണ്ടയുടെ ഡാനിയേൽ വനഗലിയയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു. 21-9, 21-9നായിരുന്നു ശ്രീകാന്തിന്റെ ജയം. ലക്ഷ്യ സെന്നും സിംഗിൾസിൽ ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്.
സിന്ധു, ശ്രീകാന്ത് മുന്നോട്ട്
11:45 PM Aug 04, 2022 | Deepika.com