ഹോക്കി: ഇന്ത്യ സെമിയിൽ
11:45 PM Aug 04, 2022 | Deepika.com
ബെർമിംഗ്ഹാം: വനിതകൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷന്മാരും കോമണ്‍വെൽത്ത് ഗെയിംസ് ഹോക്കി സെമിയിൽ. പൂൾ ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം 4-1ന് വെയ്ൽസിനെ കീഴടക്കിയാണ് സെമി ബെർത്ത് ഉറപ്പിച്ചത്. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ് (18’, 19’, 41’) ഹാട്രിക് നേടി.