ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട റേറ്റ് (ഇഡി) ഡൽഹിയിലെ യംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് താത്കാലികമായി മുദ്രവച്ചു. കഴിഞ്ഞ ദിവസം ഇഡി നാഷണൽ ഹെറാൾഡിന്റെ ഓഫീസ് അടക്കം 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ പ്രതിഷേധം മുന്നിൽ കണ്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിലടക്കം വൻ സുരക്ഷാ സന്നാഹത്തെയും ഇന്നലെ വിന്യസിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള റോഡിലും പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നു.
യംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസിൽ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഓഫീസ് ചുമതലയുള്ള വ്യക്തിയുടെ സാന്നിധ്യം ഇല്ലാതിരുന്നതിനാൽ ഇഡി ശേഖരിച്ച തെളിവുകൾ കൊണ്ടുപോകാതെ അവിടെത്തന്നെ സൂക്ഷിച്ചതിനാലാണ് താത്കാലികമായി സീൽ ചെയ്തത്.
ഓഫീസ് ചുമതലയുള്ള ആളുടെ സാന്നിധ്യത്തിൽ തെളിവുകൾ എടുത്താൽ ഇതു നീക്കം ചെയ്യുമെന്നാണ് ഇഡി പറയുന്നത്. നാഷണൽ ഹെറാൾഡിന്റെ മറ്റ് ഓഫീസുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കോണ്‍ഗ്രസ് ആസ്ഥാനത്ത് പോലീസിനെ വിന്യസിച്ചതിനെ പാർട്ടി രൂക്ഷമായി വിമർശിച്ചു. വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ഇനിയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഡൽഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനം ബന്തവസിലാക്കുന്നത് ദുരൂഹമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും പറഞ്ഞു.