ഉത്തർകാശി: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ മലമുകളിൽനിന്നു കല്ലു പതിച്ച് കരസേനാ ജവാൻ മരിച്ചു. ഒരു ജവാനു പരിക്കേറ്റു. ഇന്ത്യ-ചൈന അതിർത്തിയിലായിരുന്നു സംഭവം. സുഖ്ജിന്ദർ സിംഗ്(23) ആണു മരിച്ചത്. ദേഹത്തു കല്ലു പതിച്ചതിനെത്തുടർന്ന് കൊക്കയിലേക്കു വീണാണ് അപകടം.