ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് അംഗങ്ങൾ ചെങ്കോട്ടയിൽനിന്നു പാർലമെന്റിനു മുന്നിലെ വിജയ് ചൗക്ക് വരെ തിരംഗ (ത്രിവർണ പതാക) ബൈക്ക് റാലി നടത്തി.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ചെങ്കോട്ടയിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ സ്മൃതി ഇറാനി, മീനാക്ഷി ലേഖി, പ്രഹ്ളാദ് ജോഷി, അനുരാഗ് താക്കൂർ, കിഷൻ റെഡ്ഡി, അർജുൻ റാം മേഘ്വാൾ അടക്കമുള്ളവരും ബൈക്കുകളിൽ ത്രിവർണ പതാകയേന്തി പങ്കെടുത്തു. സാംസ്കാരിക മന്ത്രാലയം നടത്തിയ പരി പാടിയിൽ ബിജെപി എംപിമാർ മാത്രമാണ് പങ്കെടുത്തത്.