ന്യൂഡൽഹി: വിവാദ യുഎപിഎ നിയമത്തിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.യുഎപിഎ സംബന്ധിച്ച് ഇന്നലെ നടന്ന ചർച്ചയിലാണ് ഭീകരവിരുദ്ധ നിയമം ദുരുപയോഗിക്കപ്പെടുകയാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടിയത്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ആറു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നു പ്രതിപക്ഷം പറഞ്ഞു.
2018 മുതൽ 2020 വരെ യുപിയിൽ മാത്രം 1,338 യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തെന്നും എന്നാൽ ഇതിൽ 83 എണ്ണത്തിൽ മാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടതെന്നും ആർഎൽഡി നേതാവ് ജയന്ത് ചൗധരി വിശദീകരിച്ചു.
2018 മുതൽ 2020 വരെ യുപിയിൽ മാത്രം 1,338 യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തെന്നും എന്നാൽ ഇതിൽ 83 എണ്ണത്തിൽ മാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടതെന്നും ആർഎൽഡി നേതാവ് ജയന്ത് ചൗധരി വിശദീകരിച്ചു.